അഴീക്കോട് എം എൽ എ യുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി അഴീക്കോട് ചാൽ ഗവ. വൃദ്ധസദനത്തിന് അനുവദിച്ച വാഹനത്തിന്റെ ഫ്ലാഗ് ഓഫ് വ്യദ്ധ സദനം അങ്കണത്തിൽ കെ.വി സുമേഷ് എം എൽ എ നിർവ്വഹിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ അധ്യക്ഷയായി. അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ പി ബിജു എന്നിവർ മുഖ്യാതിഥികളായി. സാമൂഹ്യനീതി വകുപ്പ് സീനിയർ സൂപ്രണ്ട് പി കെ നാസർ റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിസാർ വായിപ്പറമ്പ, പി പ്രസീത, ബ്ലോക്ക് പഞ്ചായത്തംഗം സി എച്ച് സജീവൻ, പുതിയാണ്ടി പവിത്രൻ, ടി എം മോഹനൻ,പി രഘുനാഥൻ, കെ പി മുഹമ്മദ് ഹാരിസ്, പി വി അരുണാക്ഷൻ എന്നിവർ സംസാരിച്ചു. വൃദ്ധസദനം സൂപ്രണ്ട് പിആർ രാധിക സ്വാഗതവും മെട്രൺ പി പി ഷീമ നന്ദിയും പറഞ്ഞു.