Thursday, May 8, 2025
HomeKannurഎസ്ഡിപിഐ കല്ല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് എ പി നൂറുദ്ധീൻ നയിക്കുന്ന വാഹന ജാഥ ഒക്ടോബർ 17...

എസ്ഡിപിഐ കല്ല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് എ പി നൂറുദ്ധീൻ നയിക്കുന്ന വാഹന ജാഥ ഒക്ടോബർ 17 ന് പഴയങ്ങാടിയിൽ തുടക്കം കുറിക്കും

പഴയങ്ങാടി:പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു ജനജാഗ്രതാ കാംപയിൻ ഭാഗമായി എസ്ഡിപിഐ കല്ല്യാശ്ശേരി മണ്ഡലം പ്രസിഡണ്ട് എ പി നൂറുദ്ദീൻ നയിക്കുന്ന വാഹനജാഥ ഒക്ടോബർ 17ന് ഉച്ചക്ക് 2:30 ന് പഴയങ്ങാടിയിൽ ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത് ഉദ്ഘാടനം ചെയ്യും.വൈകിട്ട് 6:30 ന് പുതിയങ്ങാടി മൊട്ടാംബ്രത്ത് സമാപിക്കും.സമാപന പൊതുയോഗം ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് ഉദ്‌ഘാടനം ചെയ്യും.

രണ്ടാം ദിവസമായ ഒക്ടോബർ 18 ന് ഉച്ചക്ക് 2: 30ന് ചെറുകുന്ന് ആരംഭിക്കുന്ന ജാഥ വൈകിട്ട് 7മണിക്ക് മാട്ടൂൽ സൗത്തിൽ സമാപിക്കും.സമാപന പൊതുയോഗം സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്യും

പഴയങ്ങാടി പ്രസ്സ് ഫോറത്തിൽ നടന്ന
വാർത്താ സമ്മേളനത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ് അഹമ്മദ് മാടായി,മണ്ഡലം സെക്രട്ടറി റിയാസ് വി മൊട്ടാംബ്രം,മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി സുബൈർ മടക്കര തുടങ്ങിയവർ പങ്കെടുത്തു .

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!