Friday, November 29, 2024
HomeKannurറെയിൽവേ സ്റ്റേഷൻ മരം മുറി ചർച്ച ആശാവഹം സ്റ്റേഷൻ ഹരിതവൽക്കരിക്കും.

റെയിൽവേ സ്റ്റേഷൻ മരം മുറി ചർച്ച ആശാവഹം സ്റ്റേഷൻ ഹരിതവൽക്കരിക്കും.

പയ്യന്നൂർ :പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വികസനത്തിന്റെ ഭാഗമായി മുറിക്കപ്പെട്ട മരങ്ങൾക്ക് പകരം മരങ്ങൾ നടാനും ഇപ്പോൾ സ്റ്റേഷൻ പരിസരത്ത് നിലവിലുള്ള അരയാൽ മരങ്ങളുടെ അപകടകരമായ ചില്ലകൾ മാത്രം മുറിച്ചു മരം നിലനിർത്താനും പരിസ്ഥിതി പ്രവർത്തകരും റെയിൽവേ അധികൃതരും പങ്കെടുത്ത ചർച്ചയിൽ
ധാരണയായി. അമൃത് സ്റ്റേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ വലിയ തോതിൽ വികസന പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
റെയിൽവേയുടെ ഭാഗത്ത് നിന്നും ശ്രീ ശ്രീകുമാർ( ഡെപ്പ്യൂട്ടി ചീഫ് എഞ്ചിനീയർ കൺസ്ട്രക്ഷൻ), ശ്രീ അശോകൻ (അസിസ്റ്റന്റ് ഡിവിഷനൽ എഞ്ചിനീയർ മംഗലാപുരം),ശ്രീ വർഗീസ്. ജെ. (റെയിൽവേ സുരക്ഷാ വിഭാഗം ചീഫ് കണ്ണൂർ), ശ്രീ പ്രവീൺ( ഇൻസ്‌പെക്ടർ ഓഫ് വർക്സ് )കണ്ണൂർ, ശ്രീ സന്ദീപ് (പെർമനൻറ് വേ ഇൻസ്‌പെക്ടർ പയ്യന്നൂർ) ശ്രീ രമേഷ് (റെയിൽവേ സ്റ്റേഷൻ മാനേജർ പയ്യന്നുർ ) എന്നിവരും പരിസ്ഥിതി പ്രവർത്തകരായ ഉണ്ണികൃഷ്ണൻ നമ്പൂതിരി കോ റോം,രാജുബാണത്തേത്, രാജൻ കുട്ടമത്ത്,കരുണാകരൻ. കെ. ഇ, സുരേഷ്. വി. വി, കമാൽ റഫീഖ്, ജനാർദ്ദനൻ പി. പി,സുകുമാരൻ കണ്ടോത്ത് എന്നിവർ പങ്കെടുത്തു.സ്റ്റേഷൻ പരിസരത്ത് വൃക്ഷ തൈകൾ നട്ടു.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!