Friday, November 29, 2024
HomeKannurമയ്യിൽ ജി.എച്ച്.എസ്.എസ് കെട്ടിടം പ്രവൃത്തി ഉദ്ഘാടനം ചെയ്തു

മയ്യിൽ ജി.എച്ച്.എസ്.എസ് കെട്ടിടം പ്രവൃത്തി ഉദ്ഘാടനം ചെയ്തു



മയ്യിൽ ഐ.എം.എൻ.എസ് ജി.എച്ച്.എസ്.എസിൽ ഒന്നര കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും എംഎൽഎ ആസ്തി ഫണ്ട് ഉപയോഗിച്ച് നിർമിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനവും എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ നിർവ്വഹിച്ചു. ലോകോത്തര നിലവാരമുള്ള പശ്ചാത്തല സൗകര്യമാണ് വിദ്യാഭ്യാസരംഗത്ത് കേരളത്തിൽ ഒരുങ്ങുന്നതെന്ന് എം എൽ എ പറഞ്ഞു. ഒരു ദിവസം പോലും വൈകാതെ കെട്ടിടത്തിന്റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കി കുട്ടികൾക്ക് പഠനത്തിനായി തുറന്നുകൊടുക്കുണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
464.15 ചതുരശ്ര മീറ്റർ കെട്ടിടത്തിൽ നാല് ക്ലാസ് റൂമുകളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശൗചാലയവും സ്റ്റെയർ കെയ്സും ഉണ്ടാവും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി അധ്യക്ഷയായി. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി അജിത വിശിഷ്ടാതിഥിയായി. പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.പി സാബു റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്തംഗം എൻ.വി ശ്രീജിനി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി ഓമന, മയ്യിൽ ഗ്രാമപഞ്ചായത്തംഗം ഇ.എം സുരേഷ് ബാബു, പ്രിൻസിപ്പൽ എം.കെ അനൂപ് കുമാർ, ഹയർസെക്കന്ററി ആർ.ഡി.ഡി ആർ.രാജേഷ് കുമാർ, വിദ്യാകിരണം കോ ഓർഡിനേറ്റർ കെ.സി സുധീർ, പി.ടി.എ പ്രസിഡന്റ് സി പദ്മനാഭൻ, ഇ സി വിനോദ്, എൻ അനിൽകുമാർ, കെ വി ഗോപിന്നാഥ്, സി എച്ച് മൊയ്തീൻ, അസൈനാർ ടി വി , കെ സി രാമചന്ദ്രൻ, എ ടി അബ്ദുൾവഹാബ് എന്നിവ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!