പയ്യന്നൂർ.
മതവിശ്വാസികൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിച്ച് തമ്മിൽ തല്ലിച്ച് നാല് വോട്ട് നേടാനാവുമോ എന്ന പരീക്ഷണമാണ് പിണറായിവിജയൻ നടത്തുന്നതെന്നും യാതൊരു അടിസഥാനവുമില്ലാത്ത ആരോപണങ്ങളുന്നയിച്ച് കേരളത്തി
ൻ്റെ മഹിതമായ പാരമ്പര്യം തകർത്ത് താൽകാലിക നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നപിണറായി വിജയനും സി.പിഎമ്മും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സംഘപരിവാറി
ൻ്റെ അതേ നയം കേരളത്തിൽ നടപ്പാക്കാനുള്ള ശ്രമത്തിലാണെന്നും ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റ് അഡ്വ: അബ്ദുൽ കരീം ചേലേരി’
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കും പാണക്കാട് കുടുംബത്തിനുമെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ഇതിൻ്റെ ഭാഗമാണെന്നു അദ്ദേഹം പറഞ്ഞു
പാലത്തറ മുസ്ലിം ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക
യായിരുന്നുംചേലേരി കെ.പി. നാസർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഓഫിസി
ൻ്റെ ഉദ്ഘാടനവും ശിഹാബ് തങ്ങൾ റിലീഫ് സെൻ്ററിൻ്റെ ആംബുലൻസ് സമർപ്പണവും പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു സിദ്ധിഖലിരങ്ങാട്ടൂർ മുഖ്യ പ്രഭാഷണം നടത്തി ജില്ലാ ലീഗ് , ജനറൽ സിക്രട്ടറി കെ ടി സഹദുല്ല, വൈസ് പ്രസിഡൻ്റ് ഇബ്രാഹിം കുട്ടി തിരുവട്ടൂർ, കെ, കെ.അഷറഫ്, എസ് എ ശുക്കുർഹാജി സത്താർ വടക്കുമ്പാട്, സജീർ ഇഖ്ബാൽ ‘വി.കെ. പി ഇസ്മായിൽ, വി.കെ. ശാഫി, ഫായിസ് കവ്വായി, ടി.പി. ഖാദർപ്രസംഗിച്ചു.
തുടർന്ന് മെഗാ ദഫ് പ്രദർശനം നടന്നു. ബഹുജനറാലിയും സംഘടിപ്പിച്ചിരുന്നു