പയ്യന്നൂർ.വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കുത്തി കീറി നശിപ്പിച്ചുവെന്ന പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു.
കരിവെള്ളൂർ ഓട്ടോസ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവർ പലിയേരി കൊവ്വൽ വെള്ളവയലിലെ കോട്ടൂർ വീട്ടിൽ
ബി. ബിജേഷിൻ്റെ (38) പരാതിയിൽ ബന്ധുവായ കരിവെള്ളൂർപെരളത്തെ രാജേഷിനെതിരെയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്.ഈ മാസം 18 ന് രാവിലെ 6.30 മണിക്കാണ് ഓട്ടോറിക്ഷ കുത്തി കീറിയ നിലയിൽ കണ്ടത്.പരാതിക്കാരൻ്റെ സഹോദരൻ്റെ ഉടമസ്ഥതയിലുള്ള കെ. എൽ.86.ബി. 3834 നമ്പർ ഓട്ടോയാണ് കുത്തി കീറി നശിപ്പിച്ചത്.20,000 രൂപയുടെ നാശനഷ്ടം സംഭവിച്ചുവെന്ന പരാതിയിലാണ് കേസ്.