തളിപ്പറമ്പ് : കഞ്ചാവുപൊതിയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ബീഹാർ സ്വദേശി ഷഹൻ വാസ് അൻസാരി(40) യെയാണ്
എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എബി തോമസും സംഘവും പിടികൂടിയത്. റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ആന്തൂർ നണിച്ചേരിയിൽ വെച്ചാണ് 23 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത് . റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അഷ്‌റഫ് മലപ്പട്ടം, പ്രവന്റീവ് ഓഫീസർ ഗ്രേഡ്മാരായ ഇബ്രാഹിം ഖലീൽ, മുഹമ്മദ് ഹാരിസ്, നികേഷ്. കെ. വി, വനിത സിവിൽ എക്സൈസ് ഓഫീസർ അനു. എം. പി.എന്നിവരും ഉണ്ടായിരുന്നു.