പരിയാരം: ബിജെപി പ്രാദേശിക നേതാവും ഓട്ടോ ഡ്രൈവറുമായകൈതപ്രത്തെ കെ.കെ.രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസില്‍ ഒരാൾ കൂടി അറസ്റ്റില്‍.
കരിപ്പാൽപെരുമ്പടവ് അടുക്കത്തെ വെട്ടുപാറ വീട്ടില്‍ സജോ ജോസഫിനെ(35)യാണ് പരിയാരം സ്റ്റേഷൻ ഇൻസ്പെക്ടർ എം.പി.വിനീഷ്‌കുമാര്‍ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
പ്രതിയുടെ ആള്‍ട്ടോ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
കൊലപാതക കേസിൽ റിമാൻ്റിൽ കഴിയുന്ന പ്രതി സന്തോഷിന് നാടൻ തോക്ക് നല്‍കിയത് സജോയാണെന്ന് പോലീസ് ചോദ്യം ചെയ്യലില്‍ സന്തോഷ് മൊഴി നൽകിയിരുന്നു.
മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സജോയുടെ കാറിലായിരുന്നു പ്രതി തോക്ക് പെരുമ്പടവിലെത്തിച്ചതെന്ന് കണ്ടെത്തിയിരുന്നു.
സന്തോഷ് തോക്കുമായി ഓട്ടോയിലെത്തിയാണ് കൈതപ്രത്ത് വെച്ച് രാധാകൃഷ്ണനെ വെടിവെച്ചു കൊന്നത്.
ഇക്കഴിഞ്ഞമാര്‍ച്ച് 20ന് രാത്രി 7 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.