പയ്യന്നൂർ.നാട്യധര്‍മ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ എ കെ കുഞ്ഞിരാമ പണിക്കര്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഹത്തനെ ഉദയ.
സിനിമ കണ്ടിറങ്ങിയ ഏവർക്കും പറയാനുള്ളത് നല്ലത് മാത്രം, നല്ല സിനിമ, ഗംഭീര തുടക്കം, നാട്ടിൻപുറത്തുള്ള പച്ചയായ മനുഷ്യരുടെ കഥ പറയുന്ന നല്ല സിനിമ.
ചിത്രത്തിൽ ദേവരാജ് കോഴിക്കോട്, റാം വിജയ്, സന്തോഷ് മാണിയാട്ട്, കപോതൻ ശ്രീധരൻ നമ്പൂതിരി, രാകേഷ് റാം വയനാട്, രാജീവൻ വെള്ളൂർ, ശശി ആയിറ്റി, ആതിര, അശ്വതി, ഷൈനി വിജയൻ വിജിഷ, ഷിജിന സുരേഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തെയ്യവും സമൂഹവും തമ്മിലുള്ള അഭേദ്യമായ ബന്ധതെക്കുറിച്ച് പറയുന്നതോടൊപ്പം
നാടിൻ്റെ കഥയും നാട്ടുകാരുടെ സിനിമയുമെന്ന പ്രത്യേകതയും ഹത്തനെ ഉദയ എന്ന ഈ ചിത്രത്തിനുണ്ട്. വരും ദിവസങ്ങളിലും നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.