മയ്യിൽ : വീട്ടിൽ വെച്ച് മദ്യപിക്കുന്ന വിവരം പോലീസിൽ അറിയിച്ച വിരോധത്തിൽ ക്ഷേത്രത്തിൽ പോയി വരികയായിരുന്നു യുവതിയെ കത്തികൊണ്ട് ആക്രമിക്കുകയും എട്ട് വയസ്സുളള മകളെ പരിക്കേൽപ്പിക്കുകയും വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ തീവെച്ച് നശിപ്പിക്കുന്നതിനിടെ വീടിനും തീപടർന്ന സംഭവത്തിൽ യുവാവിനെ തിരെ കേസ്. മയ്യിൽ കാവിൻ മൂല സ്വദേശി ലീലയുടെ മകൻ ലിജിലിനെതിരെയാണ് മയ്യിൽ പോലീസ് കേസെടുത്തത്. വിഷുദിനത്തിൽ ഉച്ചക്ക് 12 മണിയോടെയാണ് സംഭവങ്ങൾക്ക് തുടക്കം. കാവിൻ മൂലയിൽ താമസിക്കുന്ന പുത്തൻപുരയിൽ തങ്കമണിയുടെ സഹോദരൻ്റെ ഭാര്യയായ റീനയെയാണ് ആകമിച്ചത്. കറികത്തി കൊണ്ട് കുത്താൻ ശ്രമിക്കവേ തടഞ്ഞപ്പോൾ വലതു കൈപ്പത്തിക്ക് പരിക്കേൽക്കുകയും കൂടെയുണ്ടായിരുന്ന യുവതിയുടെ എട്ട് വയസ്സു ള്ള മകൾക്കും പരിക്കേറ്റിരുന്നു. പിന്നീട് പ്രതി വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുമുറ്റത്ത് നിർത്തിയിട്ട പരാതിക്കാരിയുടെ ഉടമസ്ഥതയിലുള്ള കെ എൽ 59. സെഡ്.864 നമ്പർ സ്കൂട്ടറിന് തീവെക്കുകയും തീപിടുത്തത്തിൻ വീടിൻ്റെ കഴുക്കോലും മറ്റും കത്തിനശിച്ച് ഒരു ലക്ഷത്തി അമ്പതിനായിരം രൂപയുടെ നാശനഷ്ടം വരുത്തി . 13 ന് രാത്രി പരാതിക്കാരി താമസിക്കുന്ന വീട്ടിൽ വെച്ച് പ്രതി മദ്യപിച്ചത് പോലീസിൽ അറിയിച്ചതിലുള്ള വിരോധ മാണ് അക്രമത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു കേസെടുത്ത പോലീസ് അന്വേഷണം ഊർജിതമാക്കി.