കണ്ണൂർ.ബിസിനസ്സ് ആവശ്യത്തിനായി ലോഡ്ജ് മുറിയിൽ താമസിക്കാനെത്തിയ ആളുടെ കാർ മോഷ്ടിച്ചു കൊണ്ടുപോയ രണ്ടു പേർക്കെതിരെ പരാതിയിൽ ടൗൺപോലീസ് കേസെടുത്തു. ഷൊർണ്ണൂർ കല്ലിപ്പാടത്തെ കുന്നേൽ ഹൗസിൽ സാബു വർഗീസിൻ്റെ പരാതിയിലാണ് മലപ്പുറം എടവണ്ണപ്പാറ സ്വദേശി മുബഷീർ, എടപ്പാൾ മാനൂർ സ്വദേശി ഷാഹിൽ എന്നിവർക്കെതിരെ കേസെടുത്തത്. മാർച്ച് 20 ന് രാത്രി 10 മണിക്കും 21 ന് പുലർച്ചെ 3.30 നുമിടയിലാണ് സംഭവം. പരാതിക്കാരനും സുഹൃത്തുക്കളുമായ ഒന്നും രണ്ടും പ്രതികൾ ബിസിനസ് ആവശ്യത്തിനായി കണ്ണൂർ പയ്യാമ്പലം ബീച്ചിനടുത്തെ ഭാനൂസ് റിസോർട്ടിൽ മുറിയെടുത്ത് ഉറങ്ങവെ പ്രതികൾ പരാതിക്കാരൻ്റെ സഹോദരിയുടെ ഉടമസ്ഥതയിലുള്ള 14 ലക്ഷം രൂപവിലയുള്ള എൽ. 51. എൻ.8542 നമ്പർ എർട്ടിക കാറുമായി കടന്നു കളഞ്ഞുവെന്ന പരാതിയിലാണ് കേസെടുത്തത്.