Monday, May 12, 2025
HomeKannurഒന്നാം ക്ലാസിലെ വിശിഷ്ടാധ്യാപനത്തിനുള്ള സംസ്ഥാന മികവഴക് പുരസ്കാരം 2025 ഏറ്റുവാങ്ങി മാച്ചേരി ന്യൂ യു പി...

ഒന്നാം ക്ലാസിലെ വിശിഷ്ടാധ്യാപനത്തിനുള്ള സംസ്ഥാന മികവഴക് പുരസ്കാരം 2025 ഏറ്റുവാങ്ങി മാച്ചേരി ന്യൂ യു പി സ്കൂളിലെ സഞ്ജയ്‌ മാഷ്.

തിരുവനന്തപുരം നേമം ഗവ: യു പി സ്കൂളിൽ വച്ച് ഒന്നഴക് അക്കാദമിക കൂട്ടായ്മ സംഘടിപ്പിച്ച മികവഴക് 2025 ,സംസ്ഥാനത്ത് മികച്ച ഒന്നാം ക്ലാസ് അധ്യാപകർക്ക് പുരസ്കാരവും സാക്ഷ്യപത്രവും നൽകി ആദരിച്ചു .

കണ്ണൂർ,മാച്ചേരി ന്യൂ യു പി സ്കൂളിലെ സഞ്ജയ്‌ മാഷും ആദരവ് ഏറ്റു വാങ്ങി. മാഷുടെ ക്ലാസിലെ കുട്ടികൾക്കുണ്ടായ വായന-ലേഖന ശേഷി വികാസവും അതിനായി മാഷ് ക്ലാസിൽ നടപ്പിലാക്കിയ വിവിധ നൂതന പ്രവർത്തനങ്ങളും, ക്ലാസിലെ വായനക്കൂടാരവും സമാപന സമ്മേളനത്തിൽ പ്രത്യേക പരാമർശം നേടി. SCERT ഡയറക്ടർ ഡോ.ജയപ്രകാശ് പുരസ്കാരവും സാക്ഷ്യപത്രവും നൽകി.

ഉദ്ഘാടനം ശ്രീ. എം. സോമശേഖരൻ നായർ (പ്രസിഡന്റ്റ്, കല്ലിയൂർ ഗ്രാമപഞ്ചായത്ത്) നിർവ്വഹിച്ചു. മികവഴക് ആമുഖാവതരണം ഡോ. ടി.പി. കലാധരൻ മാസ്റ്റർ നിർവ്വഹിച്ചു.

ഒന്നാം ക്ലാസിലെ മുന്നേറ്റങ്ങൾ ഡോ.സി.രാമകൃഷ്‌ണൻ (വിദ്യാ കിരണം സംസ്ഥാന കോ ഓർഡിനേറ്റർ) അവതരിപ്പിച്ചു.

നന്ദി എ.എസ്. മൻസൂർ കൺവീനർ, സംഘാടക സമിതി (നേമം ഗവ:യു പി സ്കൂൾ പ്രധാന അധ്യാപകൻ) രേഖപ്പെടുത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!