Wednesday, May 7, 2025
HomeKannurപയ്യന്നൂരിൽ പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന എം ഡി എം എ വേട്ട പ്രവാസികൾ ഉൾപ്പെടെ...

പയ്യന്നൂരിൽ പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന എം ഡി എം എ വേട്ട പ്രവാസികൾ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ

പയ്യന്നൂര്‍: പയ്യന്നൂരില്‍ ലക്ഷങ്ങളുടെ മയക്കുമരുന്ന് വേട്ട, ഒന്നര ലക്ഷത്തോളം രൂപയുമായി പ്രവാസികളുൾപ്പെടെ മൂന്നു പേർ പിടിയിൽ കോഴിക്കോട് അത്തോളി കോങ്ങന്നൂർ സ്വദേശി മെറൂൺ വില്ലയിലെ മുഹമ്മദ് ഷംനാദ് (35), രാമന്തളി വടക്കുമ്പാട് ജുമാ മസ്ജിദിന് സമീപത്തെ പി.കെ.ആസിഫ് (29), വടക്കുമ്പാട് ജി എം യു പി സ്കൂളിന് സമീപത്തെ നഫീസ മൻസിലിൽ മുഹമ്മദ് മുഹാദ് മുസ്തഫ(29) എന്നിവരെയാണ് സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ മനോജൻ നൽകിയ രഹസ്യവിവരത്തെ തുടർന്ന് പയ്യന്നൂർ പോലീസ് പിടികൂടിയത്.
രാമനാട്ടുകരയില്‍നിന്നും കൊണ്ടുവന്ന മാരക ലഹരിമരുന്നായ 166.68 ഗ്രാം എംഡിഎംഎയുമായാണ് യുവാക്കള്‍ പോലീസിന്റെ പിടിയിലായത്. അത്തോളി സ്വദേശിയും രണ്ടാം പ്രതിയായ രാമന്തളി സ്വദേശിയും ഗൾഫിൽ ഒമാനിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നു ഈ സൗഹൃദമാണ് ലഹരിവില്പനക്ക് വഴി തുറന്നത്. മൂന്നാമൻ ഇയാളുടെ സുഹൃത്തായി ലോഡ്ജിലെത്തിയതായിരുന്നു.രണ്ട് ദിവസം മുമ്പാണ് അത്തോളി സ്വദേശി മയക്കുമരുന്നുമായി ലോഡ്ജിലെത്തിയത്. ലോഡ്ജിൽ റെയ്ഡ് നടത്തിയ പോലീസ് സംഘം ലഹരിമരുന്ന് തൂക്കുന്ന മെഷീൻ, പാക്കറ്റുകൾ, മയക്കുമരുന്ന് ഉപയോഗിക്കുന്ന മൂന്ന് ഗ്ലാസ് ഫണലുകൾ, എന്നിവയും ഒന്നര ലക്ഷത്തോളം രൂപയും പിടികൂടി.
ഇന്നലെ രാത്രി എട്ടോടെയാണ് പെരുമ്പ ബൈപാസ് റോഡിലെ ബുറാഖ് ഇന്‍ ലോഡ്ജില്‍നിന്നും വിപണിയിൽ ലക്ഷങ്ങൾ വിലയുള്ള മാരക മയക്കുമരുന്നായ 166.68 ഗ്രാം എംഡിഎംഎ പിടികൂടിയത്.
പയ്യന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി.ശ്രീഹരി, എസ്‌ഐ സി.സനീദ്, എസ്‌ഐ കെ.ദിലീപ്, പ്രൊബേഷൻഎസ്‌ഐ മഹേഷ്, ജിതിന്‍,സീനിയര്‍ സിവിൽ പോലീസ് ഓഫീസർ അബ്ദുള്‍ ജബ്ബാര്‍ എന്നിവരടങ്ങുന്ന സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.വിവരമറിഞ്ഞ്സ്ഥലത്തെത്തിയ പയ്യന്നൂര്‍ ഡിവൈഎസ്പി കെ.വിനോദ്കുമാര്‍ പോലീസ് സംഘത്തിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!