കൂത്തുപറമ്പ് : അനാഥരും നിർധനരുമായ കുട്ടികൾക്ക് പെരുന്നാളിന് പുതുവസ്ത്രം നൽകാൻ വേറിട്ട പദ്ധതിയുമായി കൂത്തുപറമ്പ് എം ഇഎസ് കോളേജിലെ വിദ്യാർഥികളും അധ്യാപകരും. ‘ആ കുഞ്ഞു ങ്ങളും സന്തോഷിക്കട്ടെ’ എന്ന പദ്ധതിയുടെ ഭാഗമായി 1.25 ലക്ഷം രൂപയുടെ പുതുവസ്ത്രങ്ങളാണ് നിർധന കുടുംബങ്ങളിലെ കുട്ടികൾ ക്ക് നൽകുന്നത്. കോളേജ് സ്റ്റുഡൻ്റ്സ് യൂണിയൻ, സ്റ്റാഫംഗങ്ങൾ, രക്ഷിതാക്കൾ, പൂർവവിദ്യാർഥികൾ എന്നിവരും എംഇഎസ് യൂത്ത് വിങ് സംസ്ഥാന കമ്മിറ്റിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
വസ്ത്രങ്ങൾ വിതരണം ചെയ്യുന്ന പതിവുരീതിയിൽനിന്ന് വ്യത്യസ്ത മായി സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബത്തിലെ കുട്ടിക ളെ കണ്ടെത്തി കൂപ്പണുകൾ നൽകും. ഈ കൂപ്പണുകളുമായി കുട്ടി കൾക്ക് തിരഞ്ഞെടുത്ത വസ്ത്രശാലകളിൽ ചെന്ന് ഇഷ്ടമുള്ള വസ്ത്രങ്ങൾ വാങ്ങാം.
പ്രിൻസിപ്പൽ ഡോ. കെ. ഷൈമ സ്റ്റുഡന്റ്സ് യൂണിയൻ പ്രതിനിധി മുഹമ്മദ് റാസിന് കൂപ്പണുകൾ നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഡിനേറ്റർ എം.പി.മുഹമ്മദ് റൗഫ്, സ്റ്റാഫ് അഡ്വൈസർ അഞ്ജന രാജ്, സ്റ്റാഫ് സെക്രട്ടറി കെ.റോസ്ന എന്നിവർ സംസാരിച്ചു.