എടക്കാട്: പോലീസ് സ്റ്റേഷന് സമീപം എം.കെ ഹൗസിൽ മീത്തലേക്കണ്ടി അശ്റഫ് (53) വയനാട് പടിഞ്ഞാറെത്തറയിൽ നിര്യാതനായി. പരേതനായ പി ഹുസ്സൻകുട്ടി മാസ്റററുടെയും എം.കെ മറിയുമ്മയുടെയും മകനാണ്. ഭാര്യ: സാബിറ മുഴപ്പിലങ്ങാട്. മക്കൾ: അസീം, താഷ മറിയം. സഹോദരങ്ങൾ: ശുക്കൂർ, സൈനബ, സുഹറാബി, പരേതരായ സമദ്, സൈനുദ്ദീൻ, ഖദീജ. ഖബറടക്കം ഇന്ന് 4 മണി എടക്കാട് മണപ്പുറം പള്ളിയിൽ.