പയ്യന്നൂര്‍: അധ്യാപകന്‍, സാംസ്‌കാരിക പ്രഭാഷകന്‍, സാഹിത്യ നിരൂപകന്‍, നാടക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്ന പയ്യന്നൂര്‍ അന്നൂരിലെ പി.അപ്പുക്കുട്ടന്‍ മാസ്റ്റര്‍(86)അന്തരിച്ചു. നാളെ രാവിലെ എട്ടുമുതല്‍ അന്നൂര്‍ വില്ലേജ് ഹാളില്‍ പൊതുദര്‍ശനം. ഉച്ചക്ക് 12ന് മൂരിക്കൊവ്വല്‍ നഗരസഭ ഗ്യാസ് ക്രിമിറ്റോറിയത്തിൽ സംസ്‌കാരം. കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി എന്നിവയില്‍ അംഗമായി പ്രവര്‍ത്തിച്ചിരുന്നു. 1996 മുതല്‍ അഞ്ചു വര്‍ഷം കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: പരേതയായ സി.പി. വത്സല, മക്കള്‍: സരിത, ശ്രീഹര്‍ഷന്‍ (മാധ്യമ പ്രവര്‍ത്തകന്‍), പ്രിയദര്‍ശന്‍. മരുമക്കള്‍: വി.ചിത്തരഞ്ജന്‍ (ഗ്രാമീണ്‍ ബാങ്ക് മാനേജര്‍, കുടിയാന്‍മല),സംഗീത(ഐഐഎം ഇന്‍ഡോര്‍), ഹണി (കോലഞ്ചേരി,ജൂറിക് ഇന്‍ഷൂറന്‍സ് ദുബൈ)