ഇരിട്ടി: കല്ലുവയൽ സ്വദേശിനിയായ യുവതി യു കെ യിൽ പനി ബാധിച്ച്മരിച്ചു.
കല്ലുവയലിലെ പേന്താനത്ത് അഞ്ജു അമൽ (29) ആണ് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്.
യു കെ യിൽ സ്വകാര്യ സ്ഥാപനത്തിൽ എക്കൗണ്ടൻ്റായി ജോലി ചെയ്തു വരികയായിരുന്നു. യു കെ യിൽ അധ്യാപകനായ കല്ലുവയൽ സ്വദേശി അമലിൻ്റെ ഭാര്യയാണ് യു കെ യിൽ തന്നെ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്തുവരുന്ന അഞ്ജു.
വയനാട് പുൽപ്പള്ളിയിലെ ജോർജിൻ്റെയും സെലിൻ്റെയും മകളാണ് . രണ്ട് വർഷം മുൻപാണ് ഇവർ വിവാഹിതരായത്.
സഹോദരി: ആശ ജോർജ് (ബാങ്ക് ഉദ്യോഗസ്ഥ തിരൂർ മലപ്പുറം). സംസ്കാരം: പിന്നീട്