Wednesday, May 14, 2025
HomeKeralaകോഴിക്കോട് മെഡിക്കല്‍ കോളജിൽ ചികിത്സാപ്പിഴവെന്ന് പരാതി; ശസ്ത്രക്രിയക്ക് പിന്നാലെ സ്ത്രീ മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജിൽ ചികിത്സാപ്പിഴവെന്ന് പരാതി; ശസ്ത്രക്രിയക്ക് പിന്നാലെ സ്ത്രീ മരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിൽ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി. പേരാന്പ്ര സ്വദേശി വിലാസിനി(57) ആണ് മരിച്ചത്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഒ​പി​യി​ല്‍ ചി​കി​ത്സ​തേ​ടി​യ വി​ലാ​സി​നി​യെ ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഗ​ര്‍​ഭ​പാ​ത്രം നീ​ക്കം​ചെ​യ്യാ​നു​ള്ള ശ​സ്ത്ര​ക്രി​യ​ക്കാ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ശ​സ്ത്ര​ക്രി​യ​ക്കി​ടെ വി​ലാ​സി​നി​യു​ടെ കു​ട​ലി​ന് ചെ​റി​യ മു​റി​വ് പ​റ്റി​യ​താ​യും തു​ന്ന​ലി​ട്ട​താ​യും ഡോ​ക്ട​ര്‍​മാ​ര്‍ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചി​രു​ന്നു.

പി​ന്നീ​ട് വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി​യ രോ​ഗി​ക്ക് ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഞാ​യ​റാ​ഴ്ച ക​ട്ടി​യു​ള്ള ആ​ഹാ​രം ന​ല്‍​കി. ഇ​തി​ന് ശേ​ഷം വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ഡോ​ക്ട​ര്‍​മാ​രെ വി​വ​രം അ​റി​യി​ച്ചെ​ന്നും ഗ്യാ​സ്ട്ര​ബി​ളി​ന്‍റെ പ്ര​ശ്‌​ന​മാ​ണെ​ന്ന് പ​റ​ഞ്ഞ് മ​രു​ന്ന് ന​ല്‍​കി​യെ​ന്നു​മാ​ണ് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്.

വൈ​കു​ന്നേ​രം രോ​ഗി​യെ ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി. അ​ണു​ബാ​ധ ഉ​ള്ള​തി​നാ​ല്‍ വീ​ണ്ടും ശ​സ്ത്ര​ക്രി​യ ന​ട​ത്ത​ണ​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചെ​ന്നും ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. കു​ട​ലി​ല്‍ മു​റി​വു​ണ്ടാ​യ സ്ഥ​ല​ത്താ​ണ് അ​ണു​ബാ​ധ​യെ​ന്നും അ​ണു​ബാ​ധ​യു​ള്ള ഭാ​ഗം മു​റി​ച്ച് ക​ള​യ​ണ​മെ​ന്നാ​ണ് പി​ന്നീ​ട് ഡോ​ക്ട​ര്‍​മാ​ര്‍ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​ത്.

ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം രോ​ഗി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​വു​ക​യും വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. അ​ണു​ബാ​ധ ക​ര​ളി​ലേ​ക്ക് ഉ​ള്‍​പ്പ​ടെ ബാ​ധി​ച്ചു​വെ​ന്ന വി​വ​ര​മാ​ണ് പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് ല​ഭി​ച്ച​ത്.

സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനും ഡോക്ടർമാർ അനുവദിച്ചില്ല. ചികിത്സാപിഴവാണ് മരണകാരണമെന്ന് കാട്ടി ബന്ധുക്കൾ ആശുപത്രി സൂപ്രണ്ടിനും മെഡിക്കല്‍ കോളജ് പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!