ചന്തേര:ഇൻസ്റ്റാഗ്രാം വഴിപരിചയപ്പെട്ട യുവതിയെ ജ്യൂസിൽ മദ്യം നൽകി പീഡിപ്പിച്ച യുവാവ് ഗൾഫിലേക്ക് കടക്കാൻ ശ്രമിക്കവേ വിമാനതാവളത്തിൽ പിടിയിൽ.വടകര വില്യാപ്പള്ളി സ്വദേശി മുഹമ്മദ് ജാസ്മിനെ(26)യാണ് ചന്തേര പോലീസ് അറസ്റ്റു ചെയ്തത്. സ്റ്റേഷൻ പരിധിയിലെ പടന്ന ഗ്രാമ പഞ്ചായത്തിൽ താമസിക്കുന്ന 36 കാരിയെയാണ് പ്രതി പീഡിപ്പിച്ചത്.കഴിഞ്ഞ വർഷമാണ് പരാതിക്കാ സ്പദമായ സംഭവം.ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ഇയാൾ യുവതി താമസിക്കുന്ന വീട്ടിലെത്തി സൗഹൃദം നടിച്ച് മൂന്ന് ദിവസത്തോളം താമസിക്കുകയും ഇതിനിടെ ജ്യൂസിൽ മദ്യം നൽകിയ ശേഷം പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പിന്നീട് ദൃശ്യങ്ങൾ ഭർത്താവിനെയും ബന്ധുക്കളെയും കാണിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതോടെ യുവതി പോലീസിൽപരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ ലുക്ക് ഔട്ട് നോട്ടീസിറക്കുകയും ഗൾഫിലേക്ക് കടക്കാൻ ശ്രമിച്ച ഇയാളെ എയർപോർട്ടിൽ വെച്ച് പിടികൂടുകയുമായിരുന്നു.