Tuesday, May 6, 2025
HomeKannurരാജഗിരി - ജോസ്‌ഗിരി റോഡ് നവീകരണത്തിന് അഞ്ച് കോടിയുടെ ഭരണാനുമതി

രാജഗിരി – ജോസ്‌ഗിരി റോഡ് നവീകരണത്തിന് അഞ്ച് കോടിയുടെ ഭരണാനുമതി

ചെറുപുഴ ഗ്രാമപഞ്ചായത്തിലെ രാജഗിരി-ജോസ്‌ഗിരി റോഡ് മെക്കാഡം ടാറിംഗ് ചെയ്ത് നവീകരിക്കുന്നതിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി.ഐ മധുസൂദനൻ എം.എൽ.എ അറിയിച്ചു. മണ്ഡലത്തിലെ മലയോര മേഖലയിലെ ഗ്രാമപഞ്ചായത്തായ ചെറുപുഴയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായ തിരുനെറ്റിക്കലിലേക്ക് എത്തുന്നതിനുള്ള റോഡാണിത്.  

നിലവിലുള്ള റോഡ് 5.5 മീറ്റർ വീതിയിൽ മെക്കാഡം ടാർ ചെയ്ത് ആവശ്യമായ സ്ഥലങ്ങളിൽ ഡ്രൈനേജ് നിർമ്മിക്കും. സാങ്കേതിക നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് പ്രവൃത്തി വേഗത്തിൽ ആരംഭിക്കണമെന്ന് എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!