പയ്യന്നൂർ.ക്ഷേത്രത്തിലെ ചിട്ടി തുക അടക്കാൻ വീഴ്ച വരുത്തിയത് ചോദ്യം ചെയ്ത വിരോധത്തിൽ യുവാവിനെ കത്തികൊണ്ട് കുത്തി കൊല്ലാൻ ശ്രമം പ്രതി അറസ്റ്റിൽ. കൊടക്കാട് വെള്ളച്ചാലിലെ കെ.ഷൈജിത്തിനെ (42)യാണ് പയ്യന്നൂർ പോലീസ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
കരിവെള്ളൂർ അയത്ര വയലിലെ കപ്പണക്കാൽ അനീഷിൻ്റെ (41) പരാതിയിലാണ് കേസ്.ഞായറാഴ്ച രാത്രി 9.15 മണിക്ക് ഓണക്കുന്ന് ടാക്സി സ്റ്റാൻ്റിൽ വെച്ചാണ് സംഭവം.കരിവെള്ളൂർ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ ആഘോഷ കമ്മിറ്റി അംഗമായ പരാതിക്കാരൻ പ്രതിയോട് ക്ഷേത്രത്തിലെ ചിട്ടി തുക അടക്കാൻവീഴ്ച വരുത്തിയത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ കത്തി കൊണ്ട് നെഞ്ചിന്കുത്താൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ചപ്പോൾ കത്തി വലത് കൈയുടെറിസ്റ്റിൽ കൊണ്ടു .പരിക്കേറ്റ അനീഷ് പയ്യന്നൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ് പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു