പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി പ്രദേശത്ത് ഇന്ന് പുലർച്ചെ വീണ്ടും തീപിടുത്തം.അക്കാദമി സ്ഥലത്തിനോട് ചേർന്ന
ലൂര്‍ദുമാതാ പള്ളിക്ക് സമീപമാണ് ഇന്നു പുലർച്ചെ 5.30 മണിയോടെവീണ്ടും തീപിടുത്തമുണ്ടായത്.
ഇന്നലെ ഉച്ചക്ക് ശേഷമുണ്ടായ തീപിടുത്തത്തിൽ പയ്യന്നൂർ ഫയർസ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ പി.വി.പ്രകാശ് കുമാറിൻ്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റ് എത്തി നാട്ടുകാരുടെയും നാവിക ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് അഞ്ച് മണിക്കൂറുകളോളം നീണ്ട ശ്രമഫലമായി തീയണച്ചത്. വിവരമറിഞ്ഞ് രാമന്തളി പഞ്ചായത്ത് പ്രസിഡണ്ടും പയ്യന്നൂർ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ കെ പി ശ്രീഹരിയുടെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തിയിരുന്നു.
ഇന്നലെ അണയാതെ പോയ തീയില്‍നിന്നാണ് ഇന്ന് പുലർച്ചെ വീണ്ടും തീപിടുത്തമുണ്ടായത്.വിവരമറിഞ്ഞ് ഫയർസ്റ്റേഷനിൽ നിന്നും സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ പി.ശ്രീനിവാസൻ്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ്സംഘമെത്തിയാണ് തീയണച്ചത്.കാടുകയറിയ സ്ഥലത്തു തുടർച്ചയായുണ്ടാകുന്ന തീ പിടുത്തം അണയ്ക്കാൻ സ്ഥലത്തെത്തിപ്പെടാൻ ഫയർഫോഴ്‌സ് സംഘത്തിനും ഏറെ ദുഷ്കരമായിരുനു.