ഇരിട്ടി : നഗരസഭയിലെ പുറപ്പാറ വാർഡ് വികസന സമിതിയും ജില്ലാ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽ ക്യാമ്പ് ഇരിട്ടി നഗരസഭ ചെയർപേഴ്‌സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. പുറപ്പാറ വാർഡ് കൗൺസിലർ സമീർ പുന്നാട് അധ്യക്ഷത വഹിച്ചു. ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ. പത്മനാഭൻ ക്യാമ്പ് വിശദീകരണം നടത്തി. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ്, കൗൺസിലർമാരായ സി. കെ. അനിത, വി .ശശി, സൊസൈറ്റി ഡയരക്റ്റർ കെ. കെ. ഉണ്ണികൃഷ്ണൻ, കെ. വിശാഖ്, കെ. പ്രസന്ന എന്നിവർ സംസാരിച്ചു
പടം