Friday, May 9, 2025
HomeKannurപി പി ദിവ്യയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

പി പി ദിവ്യയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

കണ്ണപുരം .കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി പി ദിവ്യയെ അറസ്റ്റുചെയ്യുക എന്ന മുദ്രാവാക്യവുമായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കണ്ണപുരം പോലീസ് കേസെടുത്തു.യൂത്ത് കോൺഗ്രസ് നേതാക്കളായ കണ്ണൂർ വാരത്തെ കെപി പ്രിനിൽ, കൂട്ടുമുഖത്തെ വിജിൽ മോഹൻ, അഡ്വ.അശ്വിൻ സുധാകരൻ, രാഹുൽ മെക്കിലേരി, തൃച്ഛംബരത്തെ എസ്.ഇർഷാദ്, ചെറുപുഴയിലെ ദിലിൻ വിത്തൽ, ചെറുകുന്നിലെ പി പി.രാഹുൽ, പൂക്കോത്ത് നടയിലെ പി.രാഹുൽ, പാനൂരിലെ വി.കെ.ഷിബിന, പാണപ്പുഴയിലെ എൻ. സൗമ്യ, അഴീക്കോട്ടെ റിയനാരായണൻ തുടങ്ങിയവർക്കും കണ്ടാലറിയാവുന്ന 50 പേരും ഉൾപ്പെടെ 61 പേർക്കെതിരെയാണ് കണ്ണപുരം പോലീസ് കേസെടുത്തത്.വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും മാർഗ്ഗതടസ്സം സൃഷ്ടിച്ചതിനാണ് പോലീസ് കേസെടുത്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!