Tuesday, January 28, 2025
HomeKannurമരം മുറിച്ച തർക്കം മധ്യവയസ്കന് വെട്ടേറ്റു

മരം മുറിച്ച തർക്കം മധ്യവയസ്കന് വെട്ടേറ്റു

ചക്കരക്കൽ: മരം മുറിച്ചുകടത്തിയതുമായി ബന്ധപ്പെട്ട വാക്തർക്കത്തിനിടെ മധ്യവയസ്കനെ കത്തി വാൾകൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു.വാരം ചേലോറയിലെ വി.മനോഹരനെ ( 62 ) യാണ് വെട്ടി പരിക്കേൽപ്പിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ ബാലനെതിരെ പോലീസ് കേസെടുത്തു.അഞ്ചാം തീയതി വൈകുന്നേരം 6 മണിക്കാണ് സംഭവം. ചേലോറയിലെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറിയ പ്രതി ചീത്ത വിളിച്ച് കയ്യിലുണ്ടായിരുന്ന കത്തി വാൾകൊണ്ട് കൊത്തി പരിക്കേൽപ്പിച്ചു. സാരമായി പരിക്കേറ്റ മനോഹരനെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരാതിയിൽ മൊഴിയെടുത്ത പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!