Saturday, May 10, 2025
HomeKannurയു.കെ.യിലേക്ക് വിസ വാഗ്ദാനം നൽകി 14, 45,000 രൂപ തട്ടിയെടുത്തു

യു.കെ.യിലേക്ക് വിസ വാഗ്ദാനം നൽകി 14, 45,000 രൂപ തട്ടിയെടുത്തു

ഇരിട്ടി .യു കെ.യിലേക്ക് വിസ വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. കിളിയന്തറ സ്വദേശിനി പനത്തനത്ത് വീട്ടിൽ മീനു ജോർജ്ജിൻ്റെ പരാതിയിലാണ് വെള്ളാട് നടുവിലെ ചൂവല്ലി കുടിയിൽ സൂരജ് ജോസഫ് (38), ആലക്കോട് പ്രാപ്പൊയിൽ സ്വദേശി പന്തിരുവേലി ഹൗസിൽ ജോബിത് ജെയിംസ് (24) എന്നിവർക്കെതിരെ ഇരിട്ടി പോലീസ് കേസെടുത്തത്.പരാതിക്കാരിക്ക് വിസ വാഗ്ദാനം നൽകി 2023 ജൂൺ 26 മുതൽ ഒക്ടോബർ 30 വരെയുള്ള കാലയളവിൽ പരാതിക്കാരിയുടെ സഹോദരന് യു.കെ.യിൽ ഹോം കെയർ തസ്തികയിൽ വിസ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ പരാതിക്കാരിയിൽ നിന്നും സഹോദരനിൽ നിന്നുമായി പലതവണകളായി 14, 45,000 രൂപ വാങ്ങിയ ശേഷം വിസയോ വാങ്ങിയ പണമോതിരികേ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!