Friday, May 2, 2025
HomeKannurകണ്ണൂർ എഡിഎം നവീൻ ബാബു ക്വാട്ടേഴ്‌സിൽ മരിച്ചനിലയിൽ; മരണം അഴിമതി ആരോപണത്തിനു പിന്നാലെ-

കണ്ണൂർ എഡിഎം നവീൻ ബാബു ക്വാട്ടേഴ്‌സിൽ മരിച്ചനിലയിൽ; മരണം അഴിമതി ആരോപണത്തിനു പിന്നാലെ-

കണ്ണൂർ∙ കണ്ണൂർ എഡിഎം നവീൻ ബാബുവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ പള്ളിക്കുന്നിലുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് സംഭവം.

നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചത്. ചെങ്ങളയിലുള്ള പെട്രോൾ പമ്പിന് എൻഒസി നൽകിയതിൽ അഴിമതി നടത്തിയെന്നായിരുന്നു പ്രസിഡന്റ് യാത്രയയപ്പ് യോഗത്തിൽ ആരോപിച്ചത്. ഇതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നതിനായി പി.പി.ദിവ്യ ഇന്ന് വാർത്താസമ്മേളനം നടത്താനിരിക്കെയാണ് നവീൻ ബാബുവിന്റെ മരണം. 

നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിക്കാതിരുന്നിട്ടും അവിടേക്ക് നാടകീയമായി കടന്നുവന്നാണ് അവർ ജില്ലാ കലക്ടറുൾപ്പെടെ ഉണ്ടായിരുന്ന വേദിയിൽവച്ച് നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!