പയ്യന്നൂർ :പയ്യന്നൂർ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് വലിയ തോതിൽ വലിയ തണൽ മരങ്ങൾ മുറിച്ചതിൽ പരിസ്ഥിതി സംഘടനകൾ ചേർന്ന് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. റെയിൽവേ സ്റ്റേഷൻ പരിസരത്ത് ശേഷിക്കുന്ന ഏറ്റവും കൂടുതൽ ഓക്സിജൻ തരുന്ന പൈതൃകമരങ്ങളായ ആൽമരങ്ങളെ മുറിക്കാതെ സംരക്ഷിക്കാനും മുറിച്ച നൂറ് കണക്കിന് മരങ്ങൾക്ക് പകരം മരങ്ങൾ വച്ചുപിടിപ്പിക്കാനും യോഗം അധികൃതരോട് ആവശ്യപ്പെട്ടു.കണ്ണൂർ ജില്ലാ പരിസ്ഥിതി ഏകോപന സമിതി, ഗ്രീൻസ്ഗ എന്നീ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.കമാൽ റഫീഖ്, സുരേഷ്. വി. വി, കരുണാകരൻ. കെ. ഇ,ജനാർദ്ദനൻ. പി. പി,സുകുമാരൻ,ഭാസ്കരൻ വെള്ളൂർ, പി. പി. രാജൻ എന്നിവർ സംസാരിച്ചു, രാജു ബാണത്തേത്, രാജൻ കുട്ടമത്ത്, ഉണ്ണികൃഷ്ണൻ നമ്പൂതിരികെ. വി.എന്നിവർ നേതൃത്വം നൽകി.