Saturday, November 23, 2024
HomeKannur16 കാരിക്ക് പീഡനം; മധ്യവയസ്കന് പത്ത് വർഷം കഠിന തടവും ഒന്നേമുക്കാൽ ലക്ഷം രൂപ പിഴയും

16 കാരിക്ക് പീഡനം; മധ്യവയസ്കന് പത്ത് വർഷം കഠിന തടവും ഒന്നേമുക്കാൽ ലക്ഷം രൂപ പിഴയും

തളിപ്പറമ്പ് 16 കാരിക്ക് പീഡനം. ഉദയഗിരി സ്വദേശിക്ക് പത്ത് വർഷം കഠിന തടവും ഒന്നേമുക്കാൽ ലക്ഷം രൂപ പിഴയും.
മാനസിക വെല്ലുവിളി നേരിടുന്ന 16 കാരി പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കന് പത്ത് വർഷം കഠിന തടവും ഒന്നേമുക്കാൽ ലക്ഷം രൂപ പിഴയും ശിക്ഷ. ഉദയഗിരി മുക്കട ചുള്ളിപ്പള്ളയിലെ ഇലവനപ്പാറ വീട്ടിൽ മനോജ് അബ്രഹാമിനെയാണ്(45) തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജ് ആർ.രാജേഷ് ശിക്ഷിച്ചത്. 2018 ജനുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ആലക്കോട് എസ്.ഐമാരായിരുന്ന നിബിൻ ജോയി, എം.കെ രഞ്ജിത്ത് എന്നിവരാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർഷെറിമോൾ ജോസ് ഹാജരായി.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!