തളിപ്പറമ്പ് കാക്കത്തോട് ബസ് സ്റ്റാൻഡിങ് സമീപം അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ ഇരു നില കെട്ടിടത്തിലെ മുറിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടി തെറിച്ചു.
മുറിയിലുണ്ടായിരുന്ന 4 പേർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ലീക്ക് അടക്കാൻ ശ്രമിക്കുന്നതിനിടയിൽ ലീക്കേജ് കൂടുകയും തുടർന്ന് അഥിതി തൊഴിലാളികൾ പുറത്തേക്ക് ഓടുകയുമായിരുന്നു. നിമിഷം നേരം കൊണ്ട് തന്നെ സിലിണ്ടർ പൊട്ടിത്തെറിക്കുകയും ചെയ്തു. നാലു പേരാണ് സംഭവസമയം സ്ഥലത്തുണ്ടായിരുന്നത്. ഇവർ പുറത്തേക്ക് ഓടിയതിനാൽ ആർക്കും വലിയ അപകടം ഒഴിവായി
അസി. സ്റ്റേഷൻ ഓഫീസർ പി കെ ജയരാജൻ,
ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ കെ രാജീവൻ,
സീനിയർ ഫയർ and റെസ്ക്യൂ ഓഫീസർ എംവി അബ്ദുള്ള,
എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.