Wednesday, May 14, 2025
HomeKannurകണിച്ചാർ മലയാംപടിയിൽ ഓട്ടോ ടാക്സിമറിഞ്ഞ് സ്ത്രീ മരിച്ചു; അഞ്ചുപേർക്ക് പരിക്ക്

കണിച്ചാർ മലയാംപടിയിൽ ഓട്ടോ ടാക്സിമറിഞ്ഞ് സ്ത്രീ മരിച്ചു; അഞ്ചുപേർക്ക് പരിക്ക്

മലയാംപടി: ഓട്ടോ ടാക്സി താഴ്ചയിലേക്ക് മറിഞ്ഞ്‌ സ്ത്രീ മരിച്ചു. കണിച്ചാർ ഓടന്തോട് സ്വദേശിനി വെള്ളരിങ്ങാട്ട് പുഷ്പ (52) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.

എലപ്പീടികയിലെ മരണവീട്ടിലേക്ക് പോകും വഴി മലയാംപടിയിലെ ചെങ്കുത്തായ കയറ്റം കയറാനാകാതെ ഓട്ടോ പുറകോട്ട് നീങ്ങി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

പരിക്കേറ്റ ഇവരെ ചുങ്കക്കുന്നിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഡ്രൈവറടക്കം ആറുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഓടന്തോട് സ്വദേശികളായ ചെറുപറമ്പിൽ ഡീന (41), ചെറുപറമ്പിൽ ഷാന്റി (52), മരിച്ച പുഷ്പയുടെ ചെറുമകൾ ലയാറ (ആറ്), ചെറുപറമ്പിൽ റിനി (43), ഓട്ടോ ഡ്രൈവർ ചോരക്കാട്ടുകുടി ഷൈജു (39) എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെയും ചുങ്കക്കുന്നിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇരിട്ടിയിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ജോസഫാണ് മരിച്ച പുഷ്പയുടെ ഭർത്താവ്. മക്കൾ: ഷാലറ്റ്, ഷാരോൺ. മരുമകൻ: ഷിജിൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!