മഞ്ചേരി: സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ ജുനൈദ് വാഹനാപകടത്തില്‍ മരണപ്പെട്ടു. വഴിക്കടവ് സ്വദേശിയാണ്. മഞ്ചേരി മരത്താണിയില്‍വെച്ചാണ് ജുനൈദ് സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ടത്.തുടര്‍ന്ന് മഞ്ചേരി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്നു.