Thursday, November 21, 2024
HomeKannurമാലിന്യ മുക്തമാകാനൊരുങ്ങി കണ്ണൂർ: തദ്ദേശസ്ഥാപനങ്ങളിൽ നിർവാഹകസമിതികൾ റെഡി

മാലിന്യ മുക്തമാകാനൊരുങ്ങി കണ്ണൂർ: തദ്ദേശസ്ഥാപനങ്ങളിൽ നിർവാഹകസമിതികൾ റെഡി

കണ്ണൂർ: മാലിന്യമുക്തമെന്ന ലക്ഷ്യം കൈവരിക്കാനൊരുങ്ങി കണ്ണൂർ.രണ്ട് മുതൽ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാർച്ച് 31വരെയുള്ള ആറുമാസത്തിനുള്ളിൽ മാലിന്യമുക്തമെന്ന ലക്ഷ്യം കൈവരിക്കാനാണ് ശ്രമം.ഇതിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നിർവ്വാഹകസമിതികൾ രൂപീകരിച്ചു.മാലിന്യ സംസ്കരണമേഖലയിലെ വിവിധ പ്രവർത്തനങ്ങളുടെ വ്യത്യസ്ത മാതൃകകൾ തീർത്ത് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.

എല്ലാ വകുപ്പുകളും സ്ഥാപനങ്ങളും മാലിന്യ മുക്തമാവാനുള്ള പദ്ധതികൾക്ക് ഗാന്ധിജയന്തി ദിനത്തിൽ തന്നെ തുടക്കം കുറിക്കണമെന്ന് സംസ്ഥാന സർക്കാർ കർശനനിർദേശം നൽകിയിരുന്നു. കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളും പ്രവർത്തനങ്ങളിലുണ്ട്. പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെ നേതൃത്വത്തിൽ മാലിന്യസംസ്കരണത്തോടൊപ്പം സൗന്ദര്യവത്കരണ പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ ഏതാണെന്ന് തദ്ദേശ നിർവ്വഹണ സമിതികൾ യോഗം ചേർന്ന് തീരുമാനിക്കും.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!