പയ്യന്നൂർ. വിവാഹിതയായ മകളെ നിരന്തരം ദുരുദ്ദേശപരമായി ശല്യം ചെയ്യുന്ന പിതാവ് അറസ്റ്റിൽ. പയ്യന്നൂർ നഗരസഭാ പരിധിയിൽ താമസിക്കുന്ന വിവാഹിതയും കുട്ടികളുമുള്ള യുവതിയുടെ പരാതിയിലാണ് 68 കാരനായ പിതാവിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്.രണ്ടു ദിവസം മുമ്പാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. പിതാവിൻ്റെ ശല്യം സഹിക്കവയ്യാതെയായതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. മൊഴിയെടുത്ത് കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.