Saturday, November 23, 2024
HomeKannurകളത്തിലരിയും പാട്ടിന് തുടക്കമായി കണ്ണാടിപ്പറമ്പ് ക്ഷേത്രത്തിൽ പാട്ടുത്സവം ഇന്ന്

കളത്തിലരിയും പാട്ടിന് തുടക്കമായി കണ്ണാടിപ്പറമ്പ് ക്ഷേത്രത്തിൽ പാട്ടുത്സവം ഇന്ന്


കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തുലാം മാസത്തിലെ പാട്ടുത്സവത്തിന് തിങ്കളാഴ്ച വൈകുന്നേരം ക്ഷേത്രം കോയ്മ മംഗലശ്ശേരി നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ തിരുവത്താഴത്തിനുള്ള അരി അളവോടെ ആരംഭിച്ചു. ഉത്തരമലബാറിൽ പാട്ടുത്സവചടങ്ങുകൾക്ക് തുടക്കം കുറിക്കുന്നത് കണ്ണാടിപ്പറമ്പ് ക്ഷേത്രത്തിൽ നിന്നാണ്.
നാളെ (ചൊവ്വാഴ്ച ) ഉഷ പൂജയ്ക്ക് ശേഷം കൂറ ഏല്പിക്കൽ, ഉഷ: പാട്ട്, തുടർന്ന് ക്ഷേത്രം തന്ത്രിയുടെ കാർമികത്യത്തിൽ നവകപൂജ, നവകാഭിഷേകം, ഉച്ചപൂജ, ഉച്ചപ്പാട്ട്,വൈകുന്നേരം 4 മുതൽ മരുതായി സതീശൻ നമ്പ്യാരുടെ കാർമികത്വത്തിൽ കളമെഴുത്ത്, ദീപാരാധന, അത്താഴ പൂജയ്ക്കുശേഷം വടക്കേ കാവിലേക്ക് എഴുന്നള്ളത്ത്,തിരിച്ച് എഴുന്നള്ളത്ത്,കളം പൂജ, കളം മായ്ക്കൽ, തുടർന്ന് കളത്തിലരി, പ്രസാദവിതരണം എന്നീ ചടങ്ങുകളോടെപാട്ടുത്സവത്തിന് സമാപനമാവും.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!